കേരളം

ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം;  റിസർവേഷൻ സമയം നീട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ഇനി ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ പത്തുമുതൽ ഈ ക്രമീകരണം നടപ്പാകും.

നിർത്തിവെച്ചിരുന്ന തീവണ്ടികൾ സ്പെഷൽ ട്രെയിനുകളായി സർവീസ് പുനരാരംഭിച്ചപ്പോൾ രണ്ട് മണിക്കൂർ മുന്നേ റിസർവേഷൻ നിർത്തിയിരുന്നു. സ്റ്റേഷനുകളിൽ യാത്രക്കാരുടെ ആരോഗ്യപരിശോധനയ്ക്കുള്ള സമയം കൂടി പരി​ഗണിച്ചായിരുന്നു ഇത്. 

എന്നാൽ കൂടുതൽ തീവണ്ടികൾ അനുവദിച്ച സാഹചര്യത്തിലാണ് നിയന്ത്രണത്തിൽ ഇളവുവരുത്തുന്നത്. പുതിയ നിർദേശപ്രകാരം രണ്ടാം റിസർവേഷൻ ചാർട്ട് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പ് മാത്രമേ തയ്യാറാക്കൂ. അതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു