കേരളം

സ്വപ്‌നയും സരിത്തും സന്ദീപും ചേര്‍ന്ന് കള്ളപ്പണ ഇടപാട് നടത്തി ; എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവര്‍ക്കെതിരെയാണ് ഇ ഡി കുറ്റപത്രം നല്‍കിയത്. സ്വപ്‌നയും സരിത്തും സന്ദീപും ചേര്‍ന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 

കുറ്റം തെളിഞ്ഞെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ഇ ഡി ആവശ്യപ്പെട്ടു. പ്രതികള്‍ മണി ലോണ്ടറിംഗ് ആക്ട് പ്രകാരമുള്ള കുറ്റം ചെയ്തുവെന്നും 303 പേജുള്ള കുറ്റപത്രത്തില്‍ ഇ ഡി ചൂണ്ടിക്കാട്ടുന്നു. സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇ ഡിയുടെ നടപടി. 

കേസില്‍ ശേഷിക്കുന്ന പ്രതികള്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ശേഖരിച്ചശേഷം അന്തിമകുറ്റപത്രം നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍