കേരളം

ഇത്രയും നുണയനായ ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ആദ്യമെന്ന് ചെന്നിത്തല; വീണ്ടും പ്രത്യക്ഷ സമരവുമായി യുഡിഎഫ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചുപേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍,ഷിബു ബേബി ജോണ്‍, എംഎല്‍എമാരായ ടി വി ഇബ്രാഹിം,വി എസ്.ശിവകുമാര്‍ എന്നിവരാണ് മാര്‍ച്ചില്‍ പങ്കാളികളായത്.

സ്വപ്ന സുരേഷിന് നിയമനം നല്‍കിയത് താന്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് എല്ലാ ഒത്താശയും മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തുനല്‍കി. വൈകുന്നേരം പത്രസമ്മേളനം നടത്തി നുണബോംബുകള്‍ പൊട്ടിക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി അധംപതിച്ചു- മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ചെന്നിത്തല പറഞ്ഞു. ഇത്രയും നുണയനായ ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ആദ്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയ യുഡിഎഫ് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സമരം പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ യുഡിഎഫിനുള്ളില്‍ നിന്നുതന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം തിരുത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തന്നെ സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 12-ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധ പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും