കേരളം

'സ്റ്റാറ്റസിലൂടെ ദിവസവും പണം സമ്പാദിക്കാം'; ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്, മുന്നറിയിപ്പുമായി കേരള പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാന്‍ അവസരം എന്ന് പറഞ്ഞുളള ഓണ്‍ലൈന്‍ തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. സ്റ്റാറ്റസിലൂടെ  ദിവസവും 500 രൂപ വരെ സമ്പാദിക്കാന്‍  അവസരം  എന്ന രീതിയില്‍ വാട്‌സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ വീണുപോകരുതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കി.

'സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ എന്നാണ് നല്‍കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ്  ചെയ്താല്‍ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ വരെ നേടാമെന്നുമാണ്  വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബാങ്കിങ് വിവരങ്ങള്‍ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാനുമാണ് സാധ്യത.'- ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി