കേരളം

പപ്പടവട റസ്റ്റോറന്റിൽ മോഷണം, ഫർണിച്ചറുകൾ ലോറിയിൽ കടത്തി; കെട്ടിട ഉടമയടക്കം 9 പേർക്കെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പപ്പ‌ടവട റസ്റ്റോറന്റിൽ ഫർണിച്ചർ മോഷണമെന്ന് പരാതി. കടയിൽ നിന്ന് പാത്രങ്ങളും ഫർണിച്ചറും മോഷ്ടിച്ചെന്ന പരതിയിൽ കെട്ടിട ഉടമയടക്കം ഒൻപത് പേർക്കെതിരെ കേസെടുത്തു. നാലു തവണകളായി അൻപത് ലക്ഷത്തിലേറെ രൂപയുടെ കൊള്ള നടത്തിയെന്ന റസ്റ്റോറന്റ് ഉടമ മിനു പൗളീന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. 

കഴിഞ്ഞ ശനിയാഴ്ച റസ്റ്റോറന്റിൽ നിന്ന് ഫർണിച്ചറും മറ്റും ചിലർ ബലമായി എടുത്തുകൊണ്ടുപോയി. ഇന്നലെ വീണ്ടും സാധനങ്ങൾ എടുത്തുകൊണ്ടുപോയി. ഇതേതുടർന്നാണ് മിനു നോർത്ത് പൊലീസിൽ പരാതി നൽകിയത്. കെട്ടിട ഉടമ ആതിര ജയരാജ്, രമ്യ ജയരാജ്, ഇന്ദു ജയരാജ്, രാജു, മനേഷ്, ജോൺസൺ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. സാധനങ്ങൾ കടത്തിക്കൊണ്ടുപോയ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

കെട്ടിട ഉടമയും മിനുവും തമ്മിൽ ഏറെ നാളായി തർക്കം നിലനിൽക്കുന്നുണ്ട്. വാടക നൽകാറില്ലെന്നും കരാർ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായെന്നുമാണ് ആതിര ജയരാജിന്റെ പരാതി. റസ്റ്റോറന്റിലെ സാധനങ്ങളെല്ലാം തങ്ങളുടേതാണെന്നാണ് ഇവരുടെ വാദം. ഒരു വർഷമായി കട പ്രവർത്തിക്കുന്നില്ലെന്നും ഇവർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്