കേരളം

ഒക്ടോബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഇരുപതിനായിരം കടക്കും; വ്യാപനം അതിതീവ്രം; മുന്നറിയിപ്പുമായി ഐഎംഎ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് ഐഎംഎ.  ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണം 
ഇരുപതിനായിരം കടക്കുമെന്നും ഐഎംഎ മുന്നറിയിപ്പില്‍ പറയുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായില്ല. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടെതെന്നും ഐഎംഎ വ്യക്തമാക്കി. 

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിനവര്‍ധന പതിനൊന്നായിരം കടന്നിരുന്നു. ഇന്നലെമാത്രം 11,755 പേര്‍ക്കാണ് രോഗം സ്ഥീകരിച്ചത്. ഇതോടെ ഇന്നലെ രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള സംസ്ഥാനമായി കേരളം മാറി.അതേസമയം മരണനിരക്കില്‍ കേരളത്തിന്റെ സ്ഥിതി ഭേദമാണ്. 

ഇന്നലെ 10,471 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 952 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി