കേരളം

'ശിവശങ്കറിനെ പോലെ മുഖ്യമന്ത്രിക്കും തന്നെ അറിയാം';  സ്വപ്‌ന സുരേഷിന്റെ മൊഴി പകര്‍പ്പ് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  2017ല്‍ മുഖ്യമന്ത്രിയും യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയുടെ വിട്ടില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായി സ്വപ്‌നയുടെ മൊഴി. യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിനായിരിക്കും  ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചതായും മൊഴിയില്‍ പറയുന്നു. സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി പകര്‍പ്പ് പുറത്ത്.

ഈ യോഗത്തിന് ശേഷമാണ് ശിവശങ്കര്‍ തന്നെ എല്ലാ കാര്യങ്ങള്‍ക്കും വിളിച്ചിരുന്നു. ശിവശങ്കറിനെ പോലെ തന്നെ മുഖ്യമന്ത്രിക്കും തന്നെ അറിയാമെന്നും സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റി നല്‍കിയ മൊഴിയില്‍  പറയുന്നു. 

17ാം തിയ്യതി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴച. സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റു തമ്മിലുള്ള എല്ലാ കാര്യങ്ങളുടെയും പോയിന്റെ ഓഫ് കോണ്‍ടാക്റ്റ് ശിവശങ്കറാണെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി  അറിയിച്ചു. അന്നുമുതല്‍ യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കര്‍ വിളിക്കാറുണ്ടായിരുന്നു. തുടര്‍ച്ചയായുള്ള സംഭാഷണങ്ങളിലൂടെ തങ്ങളുടെ ബന്ധം സുദൃഡമായെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. 

യുഎഇ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായത് മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാം. സ്‌പേസ് പാര്‍ക്കിലെ നിയമനത്തെ പറ്റിയും മുഖ്യമന്ത്രിക്ക് അറിയാമെന്നും അവിടെ അവസരം ഉണ്ടെന്നറിയിച്ചതും ശിവശങ്കറാണെന്ന് മൊഴിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും