കേരളം

നാളെ മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; അധിക ജോലികളില്‍ നിന്ന് വിട്ട് നില്‍ക്കും; കോവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാളെ മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അധിക ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കെജിഎംഒ. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് അടിയന്തരമായി പരിഹരിക്കുക, തുടര്‍ച്ചയായ കോവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന അവധി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. 

കോവിഡ് ചികിത്സയെ ബാധിക്കാത്ത തരത്തിലാവും പ്രതിഷേധമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടം മുതല്‍ സംഘടന മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാന്‍ പോലും തയ്യാറായില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പത്ത് ദിവസം തുടര്‍ച്ചയായി കോവിഡ് ഡ്യൂട്ട് ചെയ്താല്‍ ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണ അവധി നല്‍കിയിരുന്നു. എന്നാല്‍ അത് പിന്നീട് റദ്ദാക്കിയിരുന്നു. ഇത് പുനസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ഡ്യൂട്ടി സമയത്തിന് ശേഷമുള്ള എല്ലാ ഓണ്‍ലൈന്‍ മീറ്റിങുകളും ട്രെയിനങ്ങുകളും ബഹിഷ്‌കരിക്കുമെന്നും, എല്ലാ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് മുഴുവന്‍ അംഗങ്ങളും വിട്ടുനില്‍ക്കുമെന്നും കെജിഎംഒ അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി