കേരളം

അക്കിത്തം ഇനി ഓര്‍മ; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഇന്ന്‌ രാവിലെ അന്തരിച്ച മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പാലക്കാട്ടെ കുമരനെല്ലൂര്‍ ഗ്രാമത്തിലെ ദേവായനം വസതിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. പ്രിയപ്പെട്ട കവിക്ക് വിടനല്‍കാന്‍ നിരവധി പേരാണ് ദേവായനത്തിലേക്ക് എത്തിയത്. 

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാലിലെ 7.55 നാണ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി മരിച്ചത്. കഴിഞ്ഞ നാലു ദിവസമായി മൂത്രാശയ രോഗത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അക്കിത്തത്തിന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ വഷളാവുകയായിരുന്നു.

മൃതദേഹം സാഹിത്യഅക്കാദമി ഹാളിലും പൊതുദര്‍ശനത്തിന് വച്ചിരുന്നു. സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപാരം അര്‍പ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും