കേരളം

കുട്ടിയെ പിന്നിലിരുത്തി ദേശീയപാതയിലൂടെ യുവതിയുടെ 'സാഹസിക യാത്ര' ; ചിത്രം വാട്‌സ്ആപ്പു വഴി ആര്‍ടിഒയ്ക്ക് ; അമ്മയ്ക്ക് താക്കീത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കുഞ്ഞിനെ പിന്നിലിരുത്തി അപകടകരായ രീതിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിക്ക് താക്കീത്. ദേശീയപാതയിലൂടെ കുഞ്ഞുമായി യുവതി സഞ്ചരിച്ച ചിത്രം വാട്‌സ് ആപ്പിലൂടെയാണ് ആര്‍ടിഒ ബാബു ജോണിന് ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം നടത്തിയ ആര്‍ടിഒ അമ്മയെ കണ്ടെത്തി താക്കീത് ചെയ്യുകയായിരുന്നു. 

മൊബൈല്‍ഫോണില്‍ ചിത്രമെടുത്ത യാത്രക്കാരന്‍ സ്‌കൂട്ടര്‍ തടഞ്ഞ് കുട്ടിയെ ശ്രദ്ധിക്കാന്‍ അമ്മയോട് പറയുകയും ചെയ്തിരുന്നു. ഫോട്ടോ വാട്‌സ്ആപ്പില്‍ ലഭിച്ച ആര്‍ടിഒ സ്‌കൂട്ടറിന്റെ നമ്പര്‍ നോക്കി യുവതിയെ കണ്ടെത്താന്‍ അസിസ്റ്റന്റെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ചന്തുവിനെ ചുതമലപ്പെടുത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ