കേരളം

ജോസിന്റെ തീരുമാനം അനുചിതം, സിപിഎം മാണിയെ  വേട്ടയാടിയ പാര്‍ട്ടി  ; പാലായില്‍ മല്‍സരിക്കാന്‍ തയ്യാറെന്ന് കെ എം മാണിയുടെ മരുമകന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയില്‍ ചേക്കേറിയതിനെ വിമര്‍ശിച്ച് കെ എം മാണിയുടെ മരുമകന്‍ രംഗത്ത്. ജോസ് കെ മാണിയുടെ തീരുമാനം അനുചിതമാണെന്ന് മാണിയുടെ മരുമകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എംപി ജോസഫ് പറഞ്ഞു. കെ എം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാമെന്നും എംപി ജോസഫ് പറഞ്ഞു. 

കോട്ടയത്ത് ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് നേതൃയോഗമാണ് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. 39 വര്‍ഷത്തെ യുഡിഎഫ് ബന്ധം വിച്ഛേദിച്ചാണ് പാര്‍ട്ടി എല്‍ഡിഎഫിലേക്ക് പോകുന്നത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തെ തുടര്‍ന്ന് ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്നും ഉടക്കി നില്‍ക്കുകയായിരുന്നു. 

തേദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിക്കാന്‍ നേരത്തെ തന്നെ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍ഡിഎഫുമായി ചേരാന്‍ ഔദ്യോഗികമായി തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി രാജ്യസഭാംഗത്വം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. 13 നിയമസഭ സീറ്റുകള്‍ ജോസ് കെ മാണി പക്ഷത്തിന് സിപിഎം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍