കേരളം

ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യത,  ഇന്നും മഴ തുടരും, ഇടിമിന്നൽ മുന്നറിയിപ്പ് ; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വടക്കൻ കേരളത്തിലാകും മഴ ശക്തമാകുക. തൃശ്ശൂർ മുതൽ കാസർകോട് വരെയുളള 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ  മഴയ്ക്ക്  സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  

ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 9ന് രൂപംകെ‍ാണ്ട ശക്തമായ ന്യൂനമർദ്ദം 1000 കിലേ‍ാമീറ്റർ കരയ്ക്കു നടുവിലൂടെ സഞ്ചരിച്ച് അറബിക്കടലിലെത്തി വീണ്ടും തീവ്രമായേക്കും. ആൻഡമാൻ തീരത്ത് ആരംഭിച്ച ന്യൂനമർദ്ദം ആന്ധ്ര, മഹാരാഷ്ട്രയുടെ തെക്കുഭാഗത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലാണ് ചേരുക.

വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മർദ്ദം വ്യാഴാഴ്ച വൈകിട്ടേ‍ാടെ അറബിക്കടലിൽ പ്രവേശിക്കുമെന്നാണ് നിഗമനം. തുടർന്ന് അത് വീണ്ടും തീവ്രമാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയെ‍ാരു ന്യൂനമർദ്ദത്തിന്റെ സൂചനകൾ ഉള്ളതായും നിരീക്ഷിക്കുന്നുണ്ട്. 

സംസ്ഥാനത്തെ മലയേ‍ാരങ്ങളിലും വടക്കൻ ജില്ലകളിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കനത്ത മഴയുണ്ടാകും. തമിഴ്നാട്ടിലും അതിന്റെ ഭാഗമായി പാലക്കാടും പെരുമഴ പെയ്തേക്കാം. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെയാണ് മഴ പ്രതീക്ഷിക്കുന്നത്.  മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവിശാനിടയുളളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്