കേരളം

'യുഡിഎഫിന്റെ ജീവനാഡി അറ്റു; വേദനിപ്പിച്ചത് യുഡിഎഫ് ആണെന്ന് മാണി തന്നെ പറഞ്ഞിട്ടുണ്ട്'- പിണറായി വിജയൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജോസ് കെ മാണി വിട്ടുപോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത് യുഡിഎഫിന് ഉണ്ടാക്കുന്ന ക്ഷതം ചെറുതല്ലെന്നും മാറ്റം എൽഡിഎഫിന് നൽകുന്ന കരുത്ത് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപാധികളില്ലാതെ സഹകരിക്കുമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. രാജ്യസഭ സീറ്റ് പിന്നീട് തീരുമാനിക്കേണ്ട വിഷയമാണ്. സീറ്റുകളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സമയമായിട്ടില്ല. കേരള കോൺഗ്രസിന് എൽഡിഎഫിനോട്  സഹകരിക്കാൻ നയപരമായ പ്രശ്നമില്ല.

കേരള കോൺഗ്രസിന്റെ പല ഘടകങ്ങളും ഇപ്പോൾ എൽഡിഎഫിന്റെ കൂടെയുണ്ട്. കെഎം മാണിയും നേരത്തെ സഹകരിച്ചിട്ടുണ്ട്. കെഎം മാണിയെ ഏറ്റവും അധികം വേദനിപ്പിച്ചത് യുഡിഎഫാണെന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എൽഡിഎഫ് വിട്ടു പോകില്ലെന്നും യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി