കേരളം

ശിവശങ്കറിന് ഇന്ന് വീണ്ടും ഇസിജി പരിശോധന ; ആൻജിയോ​ഗ്രാം ടെസ്റ്റ് നടത്തിയേക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആൻജിയോ​ഗ്രാം പരിശോധന നടത്തിയേക്കും. ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടെത്തിയ സാഹചര്യത്തിലാണ് വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇന്ന് വീണ്ടും ഇസിജി നടത്തിയ ശേഷമാകും ആൻജിയോ​ഗ്രാം നടത്തുന്നതിൽ തീരുമാനമെടുക്കുക.

ആശുപത്രിയിലെ കാർഡിയാക് ഐസിയുവിലാണ് ശിവശങ്കർ ഇപ്പോഴുള്ളത്. ശിവശങ്കറിന്റെ ആരോ​ഗ്യസ്ഥിതി അറിഞ്ഞശേഷമാകും സ്വർണക്കടത്തു കേസിൽ ആരോപണ വിധേയനായ ശിവശങ്കറെ ചോദ്യം ചോദ്യം ചെയ്യുന്ന കാര്യത്തിൽ അന്വേഷണ സംഘം തീരുമാനമെടുക്കുക. കടുത്ത ആരോ​ഗ്യപ്രശ്നമില്ലെങ്കിൽ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യുന്നതും കസ്റ്റംസ് പരി​ഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 

ഇന്നലെ വൈകീട്ട് നാടകീയമായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണർ രാമമൂർത്തി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ രാത്രിയോടെ മടങ്ങി. എൻഐഎയുടെ ഒരു ഉദ്യോഗസ്ഥനും ആശുപത്രിയിലെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്