കേരളം

അയല്‍ക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി; ഇടുക്കിയില്‍ 75കാരനെ കോടാലി കൊണ്ട് അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. നെടുങ്കണ്ടം തണഅണിപാ സ്വദേശി രാമഭദ്രനാണ് മരിച്ചത്. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോടാലികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.

ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. പ്രതിയായ ജോര്‍ജ്ജ് കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കത്തിലാവുകയും കൊലപാതകത്തിലേക്കെത്തുമായിരുന്നു. ഇരുവരും ഒറ്റക്കാണ് താമസം. രാത്രി സമയങ്ങളില്‍ ഇവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു. 

ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ തര്‍ക്കം ഉടലെടുക്കുകയും തലയ്ക്കടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയുമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അടിപിടിയില്‍ ജോര്‍ജ്ജ്കുട്ടിക്കും പരിക്കുണ്ട്. ആശുപത്രിയിലെത്താന്‍ സഹോദരന്റെ സഹായം തേടിയതോടെയാണ് സംഭവം പൊലീസറിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി