കേരളം

ആലുവയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം; കാണാതായത് ലക്ഷങ്ങളുടെ സാധനങ്ങൾ; രണ്ട് പേർ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ കരോത്തുകുഴി ആശുപത്രിക്ക് സമീപം പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. പാലക്കാട് ഒലവക്കോട് റയിൽവേ പാലത്തിന് സമീപം താമസിക്കുന്ന ആനന്ദ്, തമിഴ്‍നാട് കള്ളക്കുറിച്ചി സ്വദേശി സെന്തിൽ കുമാർ എന്നിവരാണ് പിടിയിലായത്. 

പാലയ്ക്കാപ്പറമ്പിൽ അബ്ദുൾ മുബാറക്കിൻറെ വീട്ടിൽ നിന്നാണ് സാധനങ്ങൾ മോഷണം പോയത്. ആലുവ ഈസ്റ്റ് പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. 

എൽഇഡി ടിവി, വജ്രം പതിപ്പിച്ച വാച്ച്, ഗൃഹോപകരണങ്ങൾ അടക്കമുള്ള സാധനങ്ങളാണ് മോഷണം പോയത്. സാധനങ്ങൾ വിറ്റ കടയിൽ നിന്ന് ഇവ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം