കേരളം

'കോണ്‍ഗ്രസ് നേതാവില്‍ നിന്നും രക്ഷിക്കണം' ; മുല്ലപ്പള്ളിക്ക് കടലവില്‍പ്പനക്കാരിയുടെ പരാതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോണ്‍ഗ്രസ് പ്രാദേശിക നേതാവില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കടലവില്‍പ്പനക്കാരിയുടെ പരാതി. വടകരയിലെ ഐഎന്‍ടിയുസി നേതാവിനെതിരെയാണ് പരാതി. നഗരത്തില്‍ കടലക്കച്ചവടം നടത്തുന്ന  സ്ത്രീയാണ് പരാതി നല്‍കിയത്. 

യൂണിയന്‍ അംഗത്വം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 3000 രൂപയും വായ്പയായി 10,000 രൂപയും തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ഉന്തുവണ്ടി കച്ചവട യൂണിയനില്‍ അംഗത്വമെടുക്കാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്നാണ് പണം വാങ്ങിയത്. 

തൊഴിലാളി നേതാവായ ഇയാള്‍  ഉപദ്രവിക്കുമെന്ന് കരുതിയാണ് പണം നല്‍കിയത്. വിവാഹാഭ്യര്‍ഥനയുമായും നിരന്തരം ബുദ്ധിമുട്ടിച്ചു.  ഇംഗിതത്തിന് വഴങ്ങില്ല എന്നായതോടെ പലതരത്തിലും ദ്രോഹിക്കാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. 

ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും, ശിങ്കിടികളായ ഉദ്യോഗസ്ഥരെക്കൊണ്ട് ഉപജീവന മാര്‍ഗമായ ഉന്തുവണ്ടി എടുത്ത് മാറ്റിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി