കേരളം

നവരാത്രി ആഘോഷം : ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും പ്രത്യേക കെഎസ്‌ആർടിസി സർവീസ് ; സമയക്രമം ഇങ്ങനെ...

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും കെഎസ്‌ആർടിസി പ്രത്യേക സർവീസ്‌ നടത്തും. ബുധനാഴ്ച മുതൽ നവംബർ മൂന്നുവരെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക്‌ കെഎസ്‌ആർടിസി 32 പ്രത്യേക സർവീസുകളാണ് നടത്തുക. 

സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽനിന്ന്‌ രാവിലെ 7.30മുതൽ രാത്രി എട്ടുവരെ ബംഗളൂരുവിലേക്കും രാവിലെ പത്ത്‌ മുതൽ രാത്രി 11വരെ തിരികെയും ബസുണ്ടാകും. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "എന്റെ കെഎസ്‌ആർടിസി' മൊബൈൽ ആപ്പിലൂടെയും  ബുക്ക്‌ ചെയ്യാം.

കെഎസ്‌ആർടിസിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ ബസുകളുടെ സമയവും പോകുന്ന വഴിയും ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക് 8129562972 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടാം. ഫോൺ: 0471- 2463799,  9447071021. വെബ്സൈറ്റ് : www.keralartc.com.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)