കേരളം

ചോദിച്ചത് 2000 രൂപ ; എടിഎമ്മില്‍ നിന്നും ലഭിച്ചത് 12,000 രൂപ...!

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എടിഎമ്മില്‍ നിന്നും 2000 രൂപ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉദ്യോഗസ്ഥയ്ക്ക് ലഭിച്ചത് 12,000 രൂപ. തൃക്കാക്കര കെന്നഡിമുക്ക് ഫെഡറല്‍ബാങ്ക് എടിഎമ്മില്‍ നിന്നാണ് കൂടുതല്‍ പണം കിട്ടിയത്. കലൂരില്‍ ഓഡിറ്റ് ഡയറക്ടര്‍ ജനറല്‍ ഓഫീസില്‍ ജോലി ചെയ്യുന്ന വി എം മഞ്ജുവിനാണ് അധികം പണം ലഭിച്ചത്. 

കെന്നഡി മുക്ക് ഓറഞ്ച് വിസ്റ്റ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മഞ്ജു, വീടിന് സമീപത്തെ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ആദ്യം 10,000 രൂപയും പിന്നീട് 2000 രൂപയും ലഭിക്കുകയായിരുന്നു. എടിഎമ്മിന് പുറത്തിറങ്ങി വാര്‍ഡ് കൗണ്‍സിലര്‍ പി വി സന്തോഷിനോട് കാര്യം പറഞ്ഞു.

അദ്ദേഹം വഴി മഞ്ജു ബാങ്ക് അധികൃതരെ കാര്യം അറിയിച്ചു. തുക രേഖപ്പെടുത്തിയതില്‍ പിഴവ് പറ്റിയതാണോ എന്ന് അന്വേഷിച്ചപ്പോഴാണ് സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് സംഭവമെന്ന് മനസ്സിലായത്. എന്നാല്‍ ബാങ്ക് അധികൃതര്‍ പണം കൈപ്പറ്റാന്‍ നേരിട്ട് വന്നില്ല. ബാങ്ക് ശാഖയില്‍ പണം എത്തിക്കണമെന്ന് മഞ്ജുവിനോട് ആവശ്യപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)