കേരളം

പരിമിതികളുടെ നടുവിലും നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം, കൊല്ലത്ത് നിന്ന് തേടിയെത്തിയ ആരാധികയെ ചേര്‍ത്തുപിടിച്ച് രാഹുല്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: പരിമിതികളെ മറികടന്ന് നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആമിനയ്ക്ക് ഒരു മോഹമുണ്ടായിരുന്നു. അത് സഫമായതിന്റെ സന്തോഷത്തിലാണ് കൊല്ലം സ്വദേശിനിയായ ആമിന. കേരളത്തില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരാധികയായ ആമിന, ഒരു നോക്ക് കാണാനാണ് കൊല്ലത്ത് നിന്ന് വയനാട്ടിലേക്ക് വണ്ടി കയറിയത്. തന്നെ കാണാന്‍ എത്തിയ ആമിനയെ ചേര്‍ത്തുനിര്‍ത്തി ഒപ്പമുണ്ടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 

രാഹുലിന്റേയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച സമ്മാനവും രാഹുലിന് നല്‍കാന്‍ ആമിന ഒപ്പം കരുതിയിരുന്നു. ഒരു കൈപ്പത്തിയില്ലാഞ്ഞിട്ടും ആ പരിമിതികളെ മറികടന്ന് നന്നായി പഠിച്ചാണ് ആമിന നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയത്. എന്നാല്‍ തന്റെ പരിമിധികള്‍ ഡോക്ടര്‍ എന്ന സ്വപ്നത്തിന് തടസമാകുമോ എന്ന ഭയവും ആമിനയ്ക്കുണ്ട്. അതിനൊപ്പമാണ് വീട്ടിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും. 

ഇതെല്ലാം ചിരിച്ച് കൊണ്ട് അതിജീവിക്കുന്ന ആമിന രാഹുല്‍ ഗാന്ധിയുടെ വലിയ ആരാധികയാണ്. ഈ ഇഷ്ടം കേട്ടറിഞ്ഞ കെ.സി വേണുഗോപാലും ഷാഫി പറമ്പിലുമാണ് ആമിനയെ രാഹുലിന് മുന്നില്‍ എത്തിച്ചത്. ആമിന പറയുന്ന കാര്യങ്ങള്‍ രാഹുല്‍ ശ്രദ്ധയോടെ കേട്ടു. തുടര്‍ പഠനത്തിന് എല്ലാ വിധ പിന്തുണയും രാഹുല്‍ ആമിനയ്ക്ക് ഉറപ്പുനല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍