കേരളം

സിപിഐയുടെ പച്ചക്കൊടി; ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ തീരുമാനം. ജോസ് കെ മാണിയുടെ കാര്യത്തില്‍ എല്‍ഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നില്‍ക്കാന്‍ ഇന്നു ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.

ഇടതു മുന്നണിയാണ് ശരിയെന്ന ജോസ് കെ മാണിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് സിപിഐ നേതൃയോഗം വിലയിരുത്തി. ജോസ് കെ മാണി രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം മുന്നണിയിലേക്കു വരുന്നത് ഗുണമെന്ന് എല്‍ഡിഎഫ് ഘടകകക്ഷികള്‍ കരുതുന്നെങ്കില്‍ അതിനൊപ്പം നില്‍ക്കും. യുഡിഎഫ് ദുര്‍ബലപ്പെടുന്നത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തേണ്ടതാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ജോസ് പക്ഷത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ജില്ലാഘടകങ്ങളും ചില സംസ്ഥാന നേതാക്കളും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി