കേരളം

സോളാർ തട്ടിപ്പ് : ബിജു രാധാകൃഷ്ണന് മൂന്ന് വർഷം കഠിന തടവും പിഴയും; ശാലു മേനോനും അമ്മയ്ക്കുമെതിരായ വിചാരണ തുടരും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം കഠിന തടവും 10,00 പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട്ടില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാനെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശികളില്‍ നിന്നും ബിജു രാധാകൃഷ്ണന്റെ സ്വിസ് സോളാര്‍ കമ്പനി 75 ലക്ഷം തട്ടിച്ചെന്ന കേസിലാണ് വിധി. 

കേസില്‍ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന്‍ നേരത്തെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. അതേസമയം കേസിലെ മറ്റുരണ്ടു പ്രതികളായ ശാലു മേനോന്‍, അമ്മ കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരും.

വിവിധ കേസുകളിലായി ബിജു രാധാകൃഷ്ണന്‍ അഞ്ചുവര്‍ഷത്തിലധികമായി ജയില്‍വാസത്തിലായതിനാല്‍ ഇനി തടവുശിക്ഷ അനുഭവിക്കേണ്ടതില്ല. ഇതു വരെ അനുഭവിച്ച ജയില്‍വാസം ശിക്ഷയായി പരിഗണിക്കും. പിഴ മാത്രം അടച്ചാല്‍ മതിയാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍