കേരളം

28.75 ലക്ഷം തട്ടിച്ചെന്ന് പരാതി; കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി; കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ്. ആറന്‍മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കുമ്മനത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.

പുതുതായി തുടങ്ങുന്ന പേപ്പര്‍ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ആറന്മുള സ്വദേശി ഹരികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുമ്മനവും മുന്‍പിഎ പ്രവീണും ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് പരാതി.

പണം തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് ആറന്മുള പൊലീസ് അറിയിച്ചു. പണം വാങ്ങിയ ശേഷം കമ്പനി തുടങ്ങാന്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇത് സംബന്ധിച്ച് പലതവണ കുമ്മനത്തിനെയും പ്രവീണിനെയും കണ്ടിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ്  പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു