കേരളം

ശിവശങ്കര്‍ കേസില്‍ പ്രതിയല്ല ; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടെന്ന് എന്‍ഐഎ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പ്രതിയല്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇതിനാല്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. 

ശിവശങ്കര്‍ ഈ കേസില്‍ ഇതുവരെ പ്രതിയല്ല. അതുകൊണ്ടു തന്നെ അറസ്റ്റ് എന്ന കാര്യം പരിഗണിച്ചിട്ടില്ല. അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് അടിസ്ഥാനമില്ലെന്നും എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.  

ഈ വാദം പരിഗണിച്ച ശിവശങ്കറിന്റെ അഭിഭാകന്‍ അഡ്വ. ബി രാമന്‍പിള്ള ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതിന് സമ്മതിച്ചു. ഇതേത്തുടര്‍ന്ന് കോടതി ജാമ്യഹര്‍ജി തീര്‍പ്പാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു