കേരളം

കണ്ടെയ്‌നര്‍ വഴി 500 കിലോ കഞ്ചാവ് കേരളത്തിലെത്തിച്ചു; മുഖ്യപ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കണ്ടെയ്‌നര്‍ വഴി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍.  പഞ്ചാബ് സ്വദേശി മന്‍ദീപ് എന്ന രാജുഭയ്യയാണ് പിടിയിലായത്. ഇതോടെ കേസില്‍ നേരിട്ട് ബന്ധമുള്ള മുഴുവന്‍ പേരും പിടിയിലായി.  

പന്ത്രണ്ട് കണ്ടെയ്‌നര്‍ ലോറികളുള്‍പ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനി സ്വന്തമായുള്ള മന്‍ദീപ് സിങ് കഞ്ചാവ് കടത്ത് കേസിലെ പ്രധാനിയാണ്. ആന്ധ്രയില്‍ നിന്നും രഹസ്യഅറയില്‍  കടത്തവേയാണ് എക്‌സൈസ് 500 കിലോ കഞ്ചാവ് പിടികൂടിയത്. മന്‍ദീപിനെ  മൈസൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വടകര സ്വദേശി ജിതിന്‍രാജും ഈ കേസില്‍ പിടിയിലായി.  

മൊത്തം ഏഴ് പേരെയാണ് എക്‌സൈസ് ഇതിനോടകം പിടികൂടിയത്. കേസില്‍ മറ്റു കണ്ണികളുണ്ടെന്ന വിവരം എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. പണമിറക്കിയവരെക്കുറിച്ചടക്കം അന്വേഷണം വിപുലൂകരിച്ചു.  ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വലിയ ശൃംഖല തന്നെ കഞ്ചാവ് കടത്തിലുണ്ടെന്ന് കണക്കാക്കിയാണ് അന്വേഷണം.

മൂന്നുമാസം കൊണ്ട് 925 കിലോ കഞ്ചാവാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ സ്‌ക്വാഡ് തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം പിടികൂടിയത്.  മറ്റ് അന്വേഷണ സംഘങ്ങളുടേത് കൂടി ചേര്‍ന്ന് ഇത് 1050 കിലോ വരും. ഹാഷിഷ് ഓയിലടക്കമുള്ളവ പുറമേയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി