കേരളം

വധക്കേസ് പ്രതി വിദേശത്തേക്ക് കടന്നു; വിമാനത്താവളത്തില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വധശ്രമക്കേസിലെ മൂന്നാം പ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്‍. 2013ല്‍ സജാദ് ഹുസൈനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതി മുട്ടത്തറ മാണിക്കവിളാകം സ്വദേശി അബു സൂഫിയാനെയാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിനുശേഷം വിദേശത്തേക്കു കടന്ന പ്രതിക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യന്‍ അധികൃതര്‍ പ്രതിയെ അറസ്റ്റ് ചെയ്ത വിവരം സിബിഐ വഴി സ്‌റ്റേറ്റ് ഇന്റര്‍പോള്‍ ലെയ്‌സന്‍ ഓഫിസര്‍ ഐജി എസ്.ശ്രീജിത്തിനെ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഹൈദരാബാദില്‍ എത്തിച്ചു. തിരുവനന്തപുരം സിറ്റി ഡിപിസി ഡോ. ദിവ്യ ഗോപിനാഥിന്റെ നിര്‍ദേശാനുസരണം പൂന്തുറ സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ മനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും