കേരളം

വെല്‍ഫെയര്‍ പാര്‍ട്ടിയെ തള്ളാതെ ചെന്നിത്തല; പ്രാദേശിക ഘടകങ്ങള്‍ക്ക് തീരുമാനിക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക തലങ്ങളില്‍ പലപാര്‍ട്ടികളുമായി സഹകരിക്കുമെന്ന് രമേശ് ചെന്നിത്തല. അതാത് പ്രാദേശിക ഘടകങ്ങള്‍ക്ക് ഇത് തീരുമാനിക്കാം. ഫാസിസ്റ്റ് വിരുദ്ധ ആശയം ഉള്ളവരുമായാകും സഖ്യമുണ്ടാകുക. എന്നാല്‍ യുഡിഎഫിന് പുറത്തുള്ളവരുമായി രാഷ്ട്രീയ സഖ്യം ഉണ്ടാകില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. 

അതേ സമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പ്രദേശിക സഹകരണനീക്കം രമേശ് ചെന്നിത്തല തള്ളിയില്ല. ഏതൊക്കെ സഖ്യം വേണമെന്ന് പ്രാദേശിക ഘടകങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു മറുപടി 

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ പൊതു അന്തരീക്ഷമാണുള്ളത്. ജോസ് കെ. മാണി എല്‍ഡിഎഫില്‍ പോയതുകൊണ്ട് യുഡിഎഫിന് നഷ്ടം ഉണ്ടാകില്ല. വോട്ടിനായി തരംതാണ രാഷ്ട്രീയം കളിക്കുകയാണ് സിപിഎം. വീരശൂര പരാക്രമിയായ കാനത്തിന്റെ വായടഞ്ഞു പോയെന്നും ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി