കേരളം

ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 624; നിരീക്ഷണത്തിലുള്ളത് 2,83,517പേര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി ചേര്‍ത്തു. തൃശൂര്‍ ജില്ലയിലെ വരവൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10), താന്ന്യം (14, 18), കൊടശേരി (10, 11), നടത്തറ (1, 3, 10, 14), മലപ്പുറം ജില്ലയിലെ മലപ്പുറം മുന്‍സിപ്പാലിറ്റി (26), പെരിന്തല്‍മണ്ണ മുന്‍സിപ്പിലിറ്റി (6), കോട്ടയം ജില്ലയിലെ നെടുങ്കുന്നം (10), അയര്‍കുന്നം (12, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് (സബ് വാര്‍ഡ് 8, 11), ചെറിന്നിയൂര്‍ (2), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 13), ആറന്മുള (സബ് വാര്‍ഡ് 18), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാര്‍ഡ് 6), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (5), എറണാകുളം ജില്ലയിലെ തിരുമാടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 624 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,517 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,062 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,455 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3429 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 42,80,204 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?