കേരളം

അമ്മ തൊട്ടിലില്‍ നിന്ന് കിട്ടിയ ആണ്‍കുഞ്ഞിനെ പെണ്‍കുട്ടിയായി രേഖപ്പെടുത്തി; മലാലയെന്ന് പേരിട്ട് ശിശുക്ഷേമ സമിതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അമ്മ തൊട്ടിലില്‍ എത്തിയ കുഞ്ഞിനെ പരിചരിക്കുന്നതില്‍ വീഴ്ച വന്നതായി ആരോപണം. തിരുവനന്തപുരം തൈക്കാട്ടെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ നിന്നും കിട്ടിയ കുഞ്ഞിനെയാണ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കൈകാര്യം ചെയ്തത്. 

വെള്ളിയാഴ്ച പുലര്‍ച്ചെ അമ്മത്തൊട്ടിലില്‍ നിന്നും കിട്ടിയ നവജാത ശിശു പെണ്‍കുഞ്ഞാണെന്നാണ് ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയിരുന്നത്. തൈക്കാട് ആശുപത്രിയിലും കുട്ടി പെണ്‍കുഞ്ഞാണെന്നാണ് രേഖപ്പെടുത്തിയത്. ശേഷം കുഞ്ഞിന് മലാല എന്ന് പേരിടുകയും ശിശുക്ഷേമ സമിതി വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. 
 
എന്നാല്‍ ഇന്നലെ കോവിഡ് കെയര്‍ സെന്ററില്‍ നടത്തിയ പരിശോധനയില്‍ കുട്ടി പെണ്ണല്ലെന്നും ആണ്‍കുട്ടിയാണെന്നും കണ്ടെത്തി. കുഞ്ഞിനെ പരിശോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് ശിശു ക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും രേഖകളില്‍ സംഭവിച്ച പിഴവാണിതെന്നും ഷിജുഖാന്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)