കേരളം

കാത്തിരിപ്പിന് വിരാമം; കാസര്‍കോട് ടാറ്റ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാത്തിരിപ്പിന് ഒടുവില്‍ കാസര്‍കോട് ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച കോവിഡ് ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. 64 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കുളള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ആശുപത്രിയിലേക്കായി 191 തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. നാല് മാസം കൊണ്ടാണ് 540 കിടക്ക സൗകര്യമുള്ള കോവിഡ് ആശുപത്രി ടാറ്റ നിര്‍മ്മിച്ചത്. കഴിഞ്ഞ മാസം 9ന് കോവിഡ് ആശുപത്രി   സൗജന്യമായി സര്‍ക്കാരിന് കൈമാറി. 

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍, ജില്ലയിലുളളവര്‍ക്ക് ആശുപത്രി ആശ്വാസമാകും. ആശുപത്രി സര്‍ക്കാരിന് കൈമാറി ഒരു മാസം പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍