കേരളം

സ്വര്‍ണക്കടത്ത്:  യുഎഇ അറസ്റ്റ് ചെയ്ത റബിന്‍സിനെ കൊച്ചിയില്‍ എത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുഎഇ പൊലീസ് അറസ്റ്റ് ചെയ്ത സ്വര്‍ണക്കടത്ത് കേസിലെ പ്രതി മൂവാറ്റുപുഴ സ്വദേശി റബിന്‍സിനെ കൊച്ചിയിലെത്തിച്ചു.  വൈകിട്ട് 4.20ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇയാളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. റബിന്‍സിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. ഇതിനിടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കാരണത്തില്‍ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദിനെയും യുഎഇ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഉള്‍പ്പെടെ വിദേശത്തുള്ള ആറു പ്രതികള്‍ക്കെതിരെ കസ്റ്റംസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു. ഇതിന്റെ തുടര്‍ നടപടിയായാണ് റബിന്‍സിനെ ഇപ്പോള്‍ ഇന്ത്യയ്ക്കു കൈമാറിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് എല്ലാ സഹായവും യുഎഇ വാഗ്ദാനം ചെയ്തിരുന്നു. ഫൈസല്‍ ഫരീദിനെയും റബ്ബിന്‍സിനെയും യുഎഇ അറസ്റ്റ് ചെയ്തതായി എന്‍ഐഎ അന്വേഷണ സംഘം നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല