കേരളം

ലോക്ക്ഡൗണിൽ സംസ്ഥാനത്ത് ജീവനൊടുക്കിയത് 173 കുട്ടികൾ; ഞെട്ടിക്കുന്ന കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക്ഡൗൺ സമയത്ത് കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ആ​ത്മ​ഹ​ത്യ വ​ർ​ധി​ച്ചെന്ന് റിപ്പോർട്ട്. മാ​ർ​ച്ച് 23 മു​ത​ൽ സെ​പ്റ്റം​ബ​ർ ഏ​ഴു​വ​രെ കേ​ര​ള​ത്തി​ൽ 173 കു​ട്ടി​ക​ൾ ആത്മഹത്യ ചെയ്തതായാണ് പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ പറയുന്നു. ലോക്ക്ഡൗണിനെ തുടർന്ന് വീടുകളിൽ അടച്ചുപൂട്ടിയിരുന്നത് കുട്ടികളിൽ മാനസിക സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്. 

പ​ത്തി​നും 18നും ​ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​വ​രി​ലേ​റെ​യും. നിസാരപ്രശ്നങ്ങൾ പോലും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാൻ ലോക്ക്ഡൗൺ കാരണമായി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഏ​റ്റ​വും അ​ധി​കം കു​ട്ടി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​യി​രു​ന്നു. 2019 -ൽ 21 ​കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് അ​ത് 27 ആ​യി ഉ​യ​ർ​ന്നു. 

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 23 പേ​രും മ​ല​പ്പു​റം ജി​ല്ല​യി​ൽ 17 കു​ട്ടി​ക​ളും ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 11 കു​ട്ടി​ക​ളും ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്തു. മ​രി​ച്ച കു​ട്ടി​ക​ളി​ൽ 154 പേ​രും തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. തീ​കൊ​ളു​ത്തി​യും വി​ഷം ക​ഴി​ച്ചും മ​രി​ച്ച സം​ഭ​വ​ങ്ങ​ളും പോ​ലീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ളും നി​സാ​ര കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് കു​ട്ടി​ക​ൾ മ​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന സം​ഭ​വം ഗൗ​ര​വ​മാ​യെ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് വി​ദ​ഗ​ദ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി