കേരളം

ശിവശങ്കര്‍ ഇഡി ഓഫീസില്‍;  കേന്ദ്ര ഏജന്‍സികള്‍ ഒരുമിച്ച് ചോദ്യം ചെയ്യുന്നു; അറസ്റ്റിന് സാധ്യത

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലെത്തിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ വിശദമായി ചോദ്യംചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മിനിറ്റുകള്‍ക്കകം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിന്റെ കാര്യം ചോദ്യംചെയ്യലിനുശേഷം തീരുമാനിക്കുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.

കൊച്ചിയിലേക്ക് വരുന്ന വഴി ചേര്‍ത്തലയില്‍ നിന്ന് വണ്ടി മാറ്റിയാണ് ശിവശങ്കറിനെ കൊണ്ടുവന്നത്. ചേര്‍ത്തലയിലെ ഹോട്ടലില്‍ അല്‍പനേരം വിശ്രമിച്ചതിന് ശേഷമായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര. സ്വര്‍ണക്കടത്ത് അന്വേഷിച്ചിരുന്ന കസറ്റംസ് ഉദ്യോഗസ്ഥരും കൊച്ചിയിലെത്തിയിട്ടുണ്ട്.  ഇഡി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിന് ശിവശങ്കര്‍ സഹായം ചെയ്‌തെന്ന വാദം തള്ളാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സ്വ്പന അടക്കം ഉള്ളവരുമായി ഇടപെടുമ്പോള്‍ ശിവശങ്കര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

ശിവശങ്കറിനെ നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. അതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപക്വമാണ്. സ്വപ്‌നയുടെയും വേണുഗോപാലിന്റെയും മൊഴികള്‍ ശിവശങ്കറിന് എതിരാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ചോദ്യം ചെയ്താലേ വിവരങ്ങള്‍ പുറത്തുവരൂ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണെന്ന അന്വേഷണ ഏജന്‍സികളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍