കേരളം

മണ്ഡല മകരവിളക്ക്; സേവനത്തിന് തയ്യാറാവുന്ന ഡോക്ടര്‍മാര്‍ നവംബര്‍ 5 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് കടകംപള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു ശബരിമല സന്നിധാനത്തും പമ്പയിലും നിലക്കലും സന്നദ്ധസേവനത്തിന് ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം  ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. സന്നദ്ധ സേവനത്തിന് തയ്യാറായവര്‍ http:/t/ravancoredevaswomboard.org എന്ന വെബ്‌സൈറ്റില്‍ നവംബര്‍ 5 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഭക്തരുടെ ആരോഗ്യ സുരക്ഷക്കായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ  സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മന്ത്രി അഭ്യര്‍ത്ഥന നടത്തിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനമാണ് മന്ത്രി അഭ്യര്‍ത്ഥിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി