കേരളം

എകെജി സെന്ററിന്റെ സുരക്ഷ ശക്തമാക്കി; യുവമോര്‍ച്ചാ മാര്‍ച്ച് ഇല്ലെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തയതോടെ തിരുവനന്തപുരത്ത് എകെജി സെന്ററിന സുരക്ഷ ശക്തമാക്കി പൊലീസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായതോടെ എകെജി സെന്ററിന് മുന്നിലേക്ക് വിവിധ സംഘനടകള്‍ പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന റിപ്പോര്‍ട്ടിനെ തുറന്നാണ് നടപടി.

എന്നാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തില്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു. ബിജെപി മാര്‍ച്ച് നടത്തുമെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു

എകെജി സെന്ററിന് മുന്നില്‍ വലിയ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്. കൂട്ടം  കൂടി നില്‍ക്കുന്ന ആളുകളെ എല്ലാം ഒഴിപ്പിക്കുന്നുണ്ട്. ഡിസിപി ദിവ്യ ഗോപിനാഥ് അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എകെജി സെന്ററിന് മുന്നില്‍ പൊലീസിനെ അണിനിരത്തി മുന്‍കരുതല്‍ ഒരുക്കിയിട്ടുള്ളത്.  കോവിഡ് പ്രോട്ടോകോള്‍ അടക്കം നിലവിലുള്ളതിനാല്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനാണ് പൊലീസിന് കിട്ടിയ നിര്‍ദ്ദേശം. 

സാധാരണ പ്രതിഷേധങ്ങളുടെ കേന്ദ്രമാകാറില്ല എകെജി സെന്റര്‍.  പക്ഷെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പ് നിലവിലുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തുമെന്നറിഞ്ഞതോടെ സിപിഎം പ്രവര്‍ത്തകരും പാര്‍ട്ടി ആസ്ഥാനത്തേക്ക് കൂട്ടമായി എത്തുന്നുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി