കേരളം

കടുവ നെയ്യാര്‍ ഡാമില്‍ ചാടിയെന്ന് സംശയം; അണക്കെട്ടില്‍ തെരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കൂട്ടില്‍ കയറ്റാനുള്ള ശ്രമത്തിനിടെ വീണ്ടും കാണാതായ കടുവ, ഡാമില്‍ ചാടിയോ എന്ന സംശയമുണ്ട്. ഇതേത്തുടര്‍ന്ന് അധികൃതര്‍ ഡാമില്‍ തെരച്ചില്‍ തുടരുകയാണ്. 

വയനാട്ടില്‍ നിന്ന് നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലെത്തിച്ച കടുവയാണ് കൂട് തകര്‍ത്ത് രക്ഷപ്പെട്ടത്.വയനാട് ജില്ലയിലെ ചീയമ്പം പ്രദേശത്ത് ഭീതിവിടര്‍ത്തിയ കടുവയെ കഴിഞ്ഞ ദിവസമാണ് നെയ്യാറില്‍ എത്തിച്ചത്. രണ്ടു മാസത്തോളം ചീയമ്പം പ്രദേശത്ത് വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ ഒന്‍പതു വയസ്സുള്ള കടുവ ഇക്കഴിഞ്ഞ 25 നാണ് വനപാലകരുടെ കൂട്ടിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്