കേരളം

സംസ്ഥാനത്തെ 10 ജില്ലകളില്‍ നിരോധനാജ്ഞ നീട്ടി; തിരുവനന്തപുരത്ത്‌ ഇന്ന്‌ തീരുമാനം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്തെ 10 ജില്ലകളില്‍ നിരോധനാജ്ഞ തുടരും. നവംബര്‍ 15 വരെയാണ്‌ നിരോധനാജ്ഞ തുടരുക. കോവിഡ്‌ വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരുന്നതില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക്‌ തീരുമാനം എടുക്കാമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എറണാകുളം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ 15 ദിവസം കൂടി നിരോധനാജ്ഞ തുടരും. കോഴിക്കോട്‌ ജില്ലയില്‍ ഒരാഴ്‌ച കൂടി നിരോധനാജ്ഞ തുടരുമെന്നും, പിന്നാലെ വേണ്ട നടപടികള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്‌ സംബന്ധിച്ച്‌ ഇന്ന്‌ തീരുമാനം ഉണ്ടാവും. നിരോധനാജ്ഞ നീട്ടുമ്പോള്‍ നിലവില്‍ ഉള്ളത്‌ പോലെ വിവാഹ ചടങ്ങുകളില്‍ 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരേയും മാത്രമേ അനുവദിക്കൂ. പൊതു സ്ഥലങ്ങളില്‍ അഞ്ച്‌ പേരില്‍ കൂടുതല്‍ കൂട്ടം കൂടാനും പാടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്