കേരളം

ഒഡീഷയില്‍ മലയാളികളായ അമ്മയും മക്കളും കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍ : ഒഡീഷയില്‍ ഒരു മലയാളി കുടുംബത്തിലെ മൂന്നുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സാവിത്രി അമ്മാള്‍ ( 65) മകന്‍ എസ്എസ് രാജു (47), മകള്‍ മീന മോഹന്‍ ( 49) എന്നിവരാണ് മരിച്ചത്. 

ഒഡീഷയില്‍ വര്‍ഷങ്ങളായി താമസിച്ചുവരികയായിരുന്നു ഇവര്‍. സാവിത്രി അമ്മാളിനാണ് ആദ്യം കോവിഡ് ബാധിച്ചത്. തുടര്‍ന്ന് മക്കള്‍ക്കും രോഗബാധ ഉണ്ടാകുകയായിരുന്നു.

ഒഡീഷ സര്‍ക്കാരില്‍ ജലസേചന വകുപ്പിലാണ് സാവിത്രി അമ്മാളിന്റെ ഭര്‍ത്താവ് സ്വരാജന്‍ ആചാരി ജോലി ചെയ്തിരുന്നത്. അദ്ദേഹം മൂന്നുവര്‍ഷം മുമ്പ് മരിച്ചിരുന്നു. എന്നാല്‍ കുടുംബം തുടര്‍ന്നും അവിടെ താമസിച്ചു വരികയായിരുന്നു. 

മരിച്ച മീന മോഹന്റെ ഭര്‍ത്താവ് ഒമാനിലാണ്. ഒഡീഷയില്‍ ഇതുവരെ നാലു മലയാളികളാണ് മരിച്ചത്. റൂര്‍ക്കയില്‍ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി ജോയി ജോസഫ് ആണ് നേരത്തെ കോവിഡ് ബാധിച്ച് മരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി