കേരളം

കോണ്‍ഗ്രസിന്റെ വടിവാള്‍ രാഷ്ട്രീയത്തിനെതിരെ നാളെ കരിദിനം ആചരിക്കുമെന്ന് സിപിഎം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന വ്യാപകമായി കരിദിനം അചരിക്കും. ഇതിന്റെ ഭാഗമായി വൈകുന്നേരം നാല് മണിക്ക് ബ്രാഞ്ച് തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും.

പാര്‍ടി പ്രവര്‍ത്തകര്‍ ഈ ഘട്ടത്തില്‍ ആത്മസമീപനം പാലിച്ച് കൊലപാതക പാര്‍ടിയായ കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസിന്റെ വടിവാള്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ നമ്മള്‍ മുന്നോട്ടു പോവുമ്പോള്‍, കൊലക്കത്തിയുമായി ജീവനെടുക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം