കേരളം

ഇന്ന് തിരുവനന്തപുരത്തും കോഴിക്കോടും 200ലധികം രോ​ഗികൾ, ആറ് ജില്ലകളിൽ നൂറിലേറെ; കോവിഡ് കണക്കുകൾ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1547 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് 228 പേർക്കും കോഴിക്കോട് 204 പേർക്കുമാണ് രോ​ഗബാധ കണ്ടെത്തിയത്. ആലപ്പുഴ, മലപ്പുറം, കോട്ടയം, കണ്ണൂർ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഇന്ന് നൂറിലേറെ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

ആലപ്പുഴ ജില്ലയിൽ 159 പേർക്കും, മലപ്പുറത്ത് 146 പേർക്കും, കോട്ടയം ജില്ലയിൽ 145 പേർക്കും രോ​ഗം സ്ഥിരീകരിച്ചു. കണ്ണൂർ 142, എറണാകുളം 136, തൃശൂർ 121 എന്നീ ജില്ലകളിലാണ് നൂറിലേറെ ആളുകൾക്ക് രോ​ഗം സ്ഥിരീകിരിച്ചത്. കാസർഗോഡ് 88, കൊല്ലം 81, വയനാട് 38, പാലക്കാട് 30 , പത്തനംതിട്ട 17 , ഇടുക്കി 12 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 21 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1419 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 156 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 5, എറണാകുളം, കണ്ണൂർ ജില്ലകളിലെ 3 വീതവും, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ 2 വീതവും, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍