കേരളം

ബംഗളൂരുവിലെ മയക്കുമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം; ആരോപണവുമായി പികെ ഫിറോസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബംഗളൂരുവിലെ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്തബന്ധമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മയക്കുമരുന്ന് കേസില്‍ പ്രതിയായ അനൂപ് മൂഹമ്മദിന് ഹോട്ടല്‍ തുടങ്ങാന്‍ പണം മുടക്കിയത് ബിനീഷെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മയക്കുമരുന്ന് കേസില്‍ ബംഗളൂരുവില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപിന്റെ മൊഴിയില്‍ ബിനീഷ് കോടിയേരിയുടെ പേരുണ്ടെന്നും ഫിറോസ് പറയുന്നു. മൊഴിപ്പകര്‍പ്പും ഫിറോസ് പുറത്തുവിട്ടു. അനൂപ് മുഹമ്മദ് കേരളത്തിലെ സിനിമാക്കാരുമായി അടുത്ത് ഇടപഴകുന്ന ആളാണ്. കൂടാതെ മയക്കുമരുന്ന കച്ചവടക്കാരനുമാണ്. മയക്കുമരുന്ന് കച്ചവടവുമായി കേരളത്തിലെ ചില സിനിമാ താരങ്ങള്‍ക്ക് അടുത്തബന്ധമുള്ളതായി സൂചനലഭിച്ചതായും ഫിറോസ് പറയുന്നു. 

ലോക്ക്ഡൗണ്‍ സമയത്ത് കുമരകത്തെ ഹോട്ടലില്‍ അനൂപിന്റെ നേതൃത്വത്തില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇവിടെ വലിയ തോതില്‍ മയക്കുമരുന്ന് വിതരണം നടത്തിയെന്നും ഫിറോസ് പറയുന്നു. ഈ പരിപാടികളില്‍ ബിനീഷ് പങ്കെടുത്തതായി അറിയില്ല. ഈ ദിവസങ്ങളില്‍ ബിനീഷ് ആലപ്പുഴയില്‍ ഉണ്ടായിരുന്നതായ ഫിറോസ് പറഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവില്‍ ആഴ്ചകളോളം ബിനീഷ് ബംഗളൂരുവിലെ ഹോട്ടലിലാണ് തങ്ങിയതെന്നും ഫിറോസ് പറഞ്ഞു.

അനുപ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ  രേഖകള്‍ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്്‌ന ബംഗളൂരുവില്‍ എത്തിയതിന് പിന്നാലെ അനൂപ് ബിനീഷ് കോടിയേരിയെ ഫോണില്‍ വിളിച്ചിരുന്നു. അന്നേദിവസം അനൂപ് നടത്തിയ ഫോണ്‍വിളികള്‍ വിശദമായി പരിശോധിക്കണമെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ