കേരളം

ഇങ്ങനെ പോയാല്‍ ഡോക്ടര്‍മാരുണ്ടാവില്ല, കോവിഡ് ചികിത്സ പരിമിതപ്പെടുത്തി എംബിബിഎസ് പഠനം പുനരാരംഭിക്കണമെന്ന് ശുപാര്‍ശ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പഠനം പുനരാരംഭിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം കേരളത്തില്‍ ഡോക്ടര്‍മാരുടെ ക്ഷാമം വരുമെന്ന് ആരോഗ്യ സര്‍വകലാശാല സര്‍ക്കാരിനെ അറിയിച്ചു. കോവിഡ് പോസിറ്റീവാകുന്നവരുടെ ചികിത്സ മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും, ഗുരുതരരോഗികളുടെ ചികിത്സ മാത്രം മെഡിക്കല്‍ കോളജുകളിലുമായി മാറ്റണമെന്നാണു ആരോഗ്യ സര്‍വകലാശാലയുടെ ശുപാര്‍ശ. 

3500 എംബിബിഎസ് വിദ്യാര്‍ഥികളാണ് 30 മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഒരു വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നത്. ആശുപത്രികളില്‍ നടത്തേണ്ട പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഇപ്പോള്‍ പുനരാരംഭിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ഈ വിദ്യാര്‍ഥികള്‍ക്കു കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ഇത് സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ ക്ഷാമത്തിന് ഇടയാക്കും.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളും ഹോസ്റ്റലുകളും കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ  ചികിത്സയ്ക്കായി ഏറ്റെടുത്തിരുന്നു. ഇതോടെ ഓണ്‍ലൈനായിട്ടാണ് വിദ്യാര്‍ഥികളുടെ പഠനം. 

ഓണ്‍ലൈനില്‍ തിയറി ക്ലാസുകള്‍ പൂര്‍ത്തിയായി. നിലവില്‍ പിജി വിദ്യാര്‍ഥികളും എംബിബിഎസ് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികളും മാത്രമാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ സേവനത്തിലുള്ളത്. ഇവരില്‍ 1000 പിജി വിദ്യാര്‍ഥികളുടെ പഠനം പൂര്‍ത്തിയാക്കി. ഇവര്‍ ഉടന്‍ ആശുപത്രികളില്‍ സേവനത്തിന് എത്തും. ഇതേ മാതൃകയില്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ പഠനവും ക്രമീകരിക്കാമെന്നാണ് ആരോഗ്യസര്‍വകലാശാലയുടെ ശുപാര്‍ശ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ