കേരളം

കോവിഡ് രോഗിയെ പീഡിപ്പിച്ച ഡ്രൈവര്‍ കൊലക്കേസ് പ്രതി; എല്ലാ തെളിവകളും ശേഖരിച്ചതായി എസ് പി; കടുത്ത ശിക്ഷയെന്ന് ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച പ്രതി നൗഫല്‍ കൊലക്കേസ് പ്രതിയെന്ന് എസ്പി കെജി സൈമണ്‍. കേസില്‍ എല്ലാ തെളിവുകളും ശേഖരിച്ചതായും പീഡിപ്പിച്ച വിവരം ആരോടും പറയരുതെന്നും നൗഫല്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തതായും എസ്പി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പെണ്‍കുട്ടിയെ പന്തളത്ത് ഇറക്കാതെ ആറന്മുളയിലേക്ക് കോവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകും വഴി ആളൊഴിഞ്ഞ ഗ്രൗണ്ടില്‍ ആംബുലന്‍സ് നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. അതിന് ശേഷം ആശുപത്രിയിലാക്കി ഇയാള്‍ മടങ്ങുകയും ചെയ്തു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ പൊലീസ് പ്രതിയെ പിടികൂടി. ഇയാള്‍ നേരത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും എസ്പി പറഞ്ഞു. 

യുവതിയുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് നൗഫലിനെ ജോലിയില്‍ നിന്ന് നീക്കിയെന്ന് അധികൃതര്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം