കേരളം

ആട് മേയ്ക്കാനെത്തിയ പെണ്‍കട്ടിയെ പീഡിപ്പിച്ചു; കല്ലമ്പലത്ത് യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം ആറ്റിങ്ങലില്‍ മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. സംഭവത്തില്‍ കല്ലമ്പലം കരവാരം സ്വദേശി നിസാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി സ്ഥിരമായി ആടുമേയ്ക്കാന്‍ പോകുന്ന പുരയിടത്തില്‍ പോത്തിനെ മേയ്ക്കാന്‍ വന്ന നിസാര്‍ പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ചു. ആളൊഴിഞ്ഞ വീട്ടിലും ഇയാളുടെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണി ആണെന്ന് മനസ്സിലായത്. കല്ലമ്പലം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ ഫിറോസ്, സബ് ഇന്‍സ്‌പെക്ടര്‍ ഗംഗപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു