കേരളം

പത്താം ക്ലാസുകാരന് കല്യാണം കഴിക്കണം; വീട്ടുകാര്‍ സമ്മതിച്ചില്ല; ആറ്റില്‍ ചാടി 17കാരന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതോടെ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് കൗമാരക്കാരന്‍. നീന്തല്‍ പഠിച്ചിട്ടുള്ളതിനാല്‍ ആറ്റില്‍ ആദ്യം മുങ്ങിയെങ്കിലും അറിയാതെ നീന്തിത്തുടങ്ങിയ ബാലനെ കരയിലുണ്ടായിരുന്നവര്‍ രക്ഷിക്കുകയായിരുന്നു

ചാത്തന്നൂരിനു സമീപം ഇത്തിക്കരയാറ്റിലാണു സംഭവം. പത്താം ക്ലാസ് ജയിച്ചു നില്‍ക്കുന്ന പാരിപ്പള്ളി സ്വദേശിയായ 17 കാരന്‍, തനിക്കു വിവാഹം കഴിക്കണമെന്നു വീട്ടുകാരോടു ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. വീട്ടുകാര്‍ ഇതു നിരസിച്ചതോടെ നിരാശയിലായ ബാലന്‍ പാരിപ്പള്ളിയില്‍ നിന്നു ബസ് കയറി ഇത്തിക്കരയിലെത്തുകയായിരുന്നു.

ഇത്തിക്കരയാറ്റില്‍ ചാടിയെങ്കിലും നേരത്തെ നീന്തല്‍ പഠിച്ചിട്ടുള്ളതിനാല്‍ അല്‍പം വെള്ളം അകത്തു ചെന്നപ്പോഴേക്കും അറിയാതെ നീന്തിത്തുടങ്ങി. വെള്ളം പൊങ്ങി നില്‍ക്കുന്ന സമയത്ത്, ആറ്റിലേക്കു ഒരാള്‍ എടുത്തു ചാടുന്നതു കണ്ടവര്‍ ഒപ്പം ചാടി. പിന്നീട് രക്ഷപെടുത്തി കരയിലെത്തിച്ചു. ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി