കേരളം

പൊന്നാനിയിൽ ബോട്ട് അപകടത്തിൽപ്പെട്ടു; ആറ് മൽസ്യതൊഴിലാളികൾ കടലിൽ കുടുങ്ങി; തിരൂരിൽ ബോട്ടുമുങ്ങി രണ്ടുപേരെ കാണാതായി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം പൊന്നാനിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. ബോട്ടില്‍ ആറ് മത്സ്യതൊഴിലാളികളാണ് ഉള്ളത്. ഇവർ 12 മണിക്കൂറായി കടലിൽ അകപ്പെട്ടിരിക്കുകയാണ്. ബോട്ടിൽ വിള്ളലുണ്ടെന്നും, ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു. 

എറണാകുളത്തിനടുത്ത് എടമുട്ടത്താണ് ബോട്ടുള്ളത്. കടൽ പ്രക്ഷുബ്ധമാണെന്നും ബോട്ടിലുണ്ടായിരുന്ന മൽസ്യത്തൊഴിലാളി നാസർ സൂചിപ്പിച്ചു.   തീരസംരക്ഷണ സേനയും മറീൻ എൻഫോഴ്സ്മെന്റും തിരച്ചിൽ ആരംഭിച്ചു. മലപ്പുറം താനൂരിലും ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. മൂന്നുപേർ നീന്തി രക്ഷപ്പെട്ടതായാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ