കേരളം

സ്ത്രീകളെ  രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ട; എട്ടുമണിക്ക് ശേഷം അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ആംബുലന്‍സ്; ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോവിഡ് ബാധിച്ച സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ രാത്രി എട്ടുമണിക്ക് ശേഷം ആംബുലന്‍സുകള്‍ അയക്കാവൂ എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചതായി പത്തനംതിട്ട ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ആംബുലന്‍സ് അയക്കേണ്ട സാഹചര്യം വന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 

കോവിഡ് ബാധിച്ച യുവതിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. 

കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. രണ്ടു യുവതികളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാന്‍ ആയിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ഒരു യുവതിയെ ആശുപത്രിയിലിറക്കിയ ഡ്രൈവര്‍ നൗഫല്‍ പീഡനത്തിനിരയായ യുവതിയുമായി കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പോയി. വഴിമധ്യേ ആണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം