കേരളം

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍; പ്രതിപക്ഷത്തിന്റെ പിന്തുണ തേടി,മുഖ്യമന്ത്രി വിളിച്ചെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  സംസ്ഥാനത്ത് ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ നീക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നിലപാട് അറിയിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ വിഷയത്തില്‍ അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചു. 

നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മാത്രമല്ല, കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ല എന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഈ വിഷയം ഒരുമിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാം എന്നാവശ്യപ്പെട്ടാണ് യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി വിളിച്ചത്. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണെങ്കില്‍, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതില്‍ പിന്തുണയ്ക്കാമെന്നാണ് യുഡിഎഫ് നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ