കേരളം

ജോസ് കെ മാണി വിശ്വാസ വഞ്ചന കാട്ടി, മാണിയുടെ ആത്മാവ് പൊറുക്കില്ലെന്ന് രമേശ് ചെന്നിത്തല ; കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കുട്ടനാട് സീറ്റ് പി ജെ ജോസഫ് വിഭാഗത്തിന് നല്‍കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. ജോസ് കെ മാണി മുന്നണിയെ വഞ്ചിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജോസ് വിഭാഗത്തിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. എന്നാല്‍ യുഡിഎഫ് യോഗത്തിലേക്ക് ഇനി വിളിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ എം മാണി യുഡിഎഫിന്‍റെ മഹാനായ നേതാവാണ്. എന്നും യുഡിഎഫിനൊപ്പം നിൽക്കാനും കെഎം മാണി ആഗ്രഹിച്ചിരുന്നു. എന്നാൽ ജോസ് കെ മാണി വിശ്വാസ വഞ്ചന കാണിച്ചു. മാണിയുടെ ആത്മാവ് ജോസ് കെ മാണിയോട് പൊറുക്കില്ല. ജോസ് കെ മാണിയുമായി ഇനി ചർച്ചയില്ല. മുന്നണിക്കൊപ്പം നിൽക്കുന്ന പാർട്ടികളെ യുഡിഎഫ് സംരക്ഷിക്കും.  അച്ചടക്കം മുന്നണി സംവിധാനത്തിന് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.

കുട്ടനാട്ടിൽ കഴിഞ്ഞതവണ മൽസരിച്ച ജേക്കബ് എബ്രഹാം തന്നെ സ്ഥാനാര്‍ത്ഥിയെന്ന് പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയോടുള്ള നിലപാട് പുനഃപരിശോധിക്കില്ലെന്നും യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പറഞ്ഞു. വെര്‍ച്വൽ യുഡിഎഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിജെ ജോസഫ് അടക്കമുള്ള നേതാക്കൾ നേരിട്ട് കൺഡോൺമെന്റ് ഹൗസിലെത്തിയാണ് യോഗത്തിൽ പങ്കെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ