കേരളം

പൊലീസ് തലപ്പത്ത് അഴിച്ചുപണി ; സുദേഷ് കുമാർ വിജിലൻസ് ഡയറക്ടറാകും, അനിൽ കാന്ത് ക്രൈംബ്രാഞ്ചിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായി എ ഡി ജി പി സുദേഷ്കുമാറിനെ നിയമിച്ചു. വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിന് ലഭിക്കും. വിജിലന്‍സ് എഡിജിപിയായിരുന്ന അനില്‍കാന്ത് ക്രൈംബ്രാഞ്ച് മേധാവിയാകും.
 
ടോമിന്‍ ജെ തച്ചങ്കരി ഡിജിപി റാങ്കിലേക്ക് മാറിയ പശ്ചാത്തലത്തിലാണ് പൊലീസിലെ അഴിച്ചുപണി. തച്ചങ്കരിയെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയായാണ് നിയമിച്ചത്. പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാമിന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.

മൂന്ന് വർഷം മുമ്പ് പൊലീസിന് നാണക്കേടായ ദാസ്യപ്പണി വിവാദത്തിൽ ആരോപണ വിധേയനാവുകയും മാസങ്ങളോളം സേനക്ക് പുറത്ത് നിർത്തുകയും ചെയ്ത് ഉദ്യോഗസ്ഥനാണ് സുദേഷ്കുമാർ. നടപടി നേരിട്ട ശേഷം കോസ്റ്റൽ പൊലീസിൻ്റെ ചുമതല വഹിക്കുകയും ഗതാഗത കമ്മീഷ്ണറാവുകയും ചെയ്ത ശേഷമാണ് നിർണായക പദവിയിലെത്തുന്നത്. ജില്ലാ പൊലീസ് മേധാവി തലത്തിലും വൈകാതെ അഴിച്ചുപണി ഉണ്ടായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍